പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിശേഷം നഗ്‌ന ചിത്രങ്ങളെടുത്ത 21കാരന്‍ പിടിയില്‍

52
Advertisement

കോഴിക്കോട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിശേഷം നഗ്‌ന ചിത്രങ്ങളെടുത്ത പ്രതി അറസ്റ്റിൽ. 21 വയസുള്ള പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതില്‍ എസ്.കെ ഫാസില്‍ ആണ് അറസ്റ്റിലായത്.
പോക്‌സോ നിയമപ്രകാരം പയ്യോളി പൊലീസാണ് കേസ് എടുത്തത് .പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്.
തുടര്‍ന്ന് പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ എടുക്കുകയുമായിരുന്നുവെന്നാണ് പരാതി
ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പക്കല്‍ എത്തിയതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുയായിരുന്നു.

Advertisement