നെടുമ്പാശ്ശേരി. നായത്തോടിൽ CISF ഉദ്യോഗസ്ഥർ കൊലപെടുത്തിയ ഐവിൻ ജിജോയുടെ മരണ കാരണം തലയ്ക്ക് ഏറ്റ പരുക്ക് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ് ഐ വിനയ്കുമാർ, കോൺസ്റ്റബിൾ മോഹൻ എന്നിവരെ സർവിസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഐവിന്‍ ജിജോയെ കാറിന്റെ ബോണറ്റില്‍ ഇടിച്ചിട്ട് പ്രതികള്‍ ഓടിച്ചു പോയത് ഒരു കിലോമീറ്ററോളം ദൂരം.
തലയ്ക്ക് ഏറ്റ പരുക്കിന് പുറമേ ഐവിന്റെ ശരീരത്തിലും മർദ്ദനം ഏറ്റപാടുകളുണ്ട് എന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്.മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
രാത്രി 11 മണിയോടെ കാലടി തോബ്ര റോഡിലാണ് ഹോട്ടൽ ഷെഫായ ഐവിൻ ജിജോയും- CISF ഉദ്യോഗസ്ഥരും തമ്മിൽ
കാർ തട്ടിയതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായത്. പിന്നാലെ CISF ഉദ്യോഗസ്ഥർ ഐവിനെ കാർ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യുവാവ് CISF ഉദ്യോഗസ്ഥരുടെ കാറിന്റെ ബോണറ്റിൽ അകപ്പെട്ടു. വാഹനം നിർത്താത്തെ ഐവിനുമായി CISF ഉദ്യോഗസ്ഥർ ഒരു കിലോമീറ്റർ സഞ്ചരിച്ചു കൊടും ക്രൂരതയാണ് കാട്ടിയത്.
പ്രതികളുമായി തർക്കിക്കുന്ന വീഡിയോ ഐവിൻ സ്വന്തം മൊബൈലിൽ പകർത്തിയതായി റൂറൽ എസ് പി
പറഞ്ഞു. കൊലക്കുറ്റം ചുമതിയാണ് കേസ് എടുത്തിരിക്കുന്നത്.
സസ്പെൻഡ് ചെയ്ത സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. നാളെ രണ്ടരയ്ക്കാണ് കൊല്ലപ്പെട്ട ഐവിൻ ജിജോയുടെ സംസ്കാരം.






































