റാന്നി: വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കാണ്ടെത്തി. പഴവങ്ങാടി പഞ്ചായത്തിൽ മുക്കാലുമൺ ചക്കുതറയിൽ സഖറിയ മാത്യു (76), ഭാര്യ അന്നമ്മ (73) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസിച്ചിരുന്നത്. ഇവരുടെ ഏകമകൻ എറണാകുളത്ത് ജോലി ചെയ്യുകയാണ്.
മൂന്ന് ദിവസം മുൻപ് മകൻ വീട്ടിലെത്തിയിരുന്നു. രണ്ട് ദിവസമായി മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെ മകൻ, സമീപവാസിയായ ബന്ധുവിനെ വിട്ട് അന്വേഷിച്ചിരുന്നു. ഇതോടെ വീട്ടിൽനിന്നു ദുർഗന്ധമുണ്ടായത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.