പാലക്കാട്.എസ്ഡിപിഐ പ്രവർത്തകർ പോലീസ് പിടിയിൽ. പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ പോലീസ് പിടിയിൽ. കാവിൽപ്പാട് സ്വദേശി
മുഹമ്മദ് ഇല്ലിയാസ്, ചടനാംകുറിശ്ശി സ്വദേശി ഇസ്മായിൽ എന്നിവരാണ് പിടിയിലായത്
പാലക്കാട് നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ രണ്ടാം സാക്ഷിയെയാണ് ഇരുവരും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചത്. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്വാധീനിക്കാൻ വേണ്ടി പ്രതികൾ സാക്ഷിയുടെ വീട്ടിലേക്ക് എത്തുന്നതിന്റെ CCTV ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു