നെടുമ്പാശേരിയിൽ യുവാവ് കാറടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്… സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Advertisement

നെടുമ്പാശേരിയിൽ യുവാവ് കാറടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. തുറവൂർ സ്വദേശി ഐവിൻ ജിജയാന് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കാറാണ് ഇടിച്ചത്. സംഭവത്തിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാർ സ്വദേശിയായ ഉദ്യോഗസ്ഥൻ മോഹൻ കുമാർ ആണ് കസ്റ്റഡിയിലുള്ളത്. 

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. 
കാറിൽ ഉണ്ടായിരുന്നത് രണ്ടു ഉദ്യോഗസ്ഥർ ആയിരുന്നു. ഇതിലൊരാൾ ഇറങ്ങി ഓടുകയായിരുന്നു. ബോണറ്റിന് മുകളിൽ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു ഉദ്യോഗസ്ഥർ. ഒരു കിലോമീറ്റർ ദൂരം കാർ സഞ്ചരിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, ദൃക്സാക്ഷികളായ നാട്ടുകാരുടെ മർദ്ദനമേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ചികിത്സയിലാണെന്നും വിവരം പുറത്തുവരുന്നുണ്ട്.