കണ്ണൂർ. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് പദയാത്രക്കിടെ സംഘർഷം. സിപിഐഎം – യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു
മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ഒരാഴ്ച്ച മുമ്പാണ് ആക്രമണം ഉണ്ടായത്. അടുവാപ്പുറത്ത് സ്ഥാപിച്ച കോൺഗ്രസിന്റെ സ്തൂപവും അന്ന് തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലെ പദയാത്ര. അടുവാപ്പുറത്ത് നിന്ന് ആരംഭിച്ച പദയാത്ര മലപ്പട്ടത്ത് എത്തിയതോടെ യൂത്ത് കോൺഗ്രസ് – സിപിഐഎം പ്രവർത്തകർ ഏറ്റുമുട്ടി
തുടർന്ന് പൊലീസ് ഇടപെട്ട് സംഘർഷത്തിന് അയവുവരുത്തി. എന്നാൽ കെ സുധാകരൻ പങ്കെടുത്ത സമാപന പൊതുയോഗത്തിന് ശേഷം വീണ്ടും പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടായി
സിപിഐഎം ബോധപൂർവം സംഘർഷമുണ്ടാക്കിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം
എന്നാൽ പദയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് സിപിഐഎം ആരോപിച്ചു. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി