പിതാവ് പിന്നിലേക്കെടുത്ത വാഹനമിടിച്ച് ഒന്നര വയസുകാരി മരിച്ചു

1210
Advertisement

പിതാവ് പിന്നിലേക്കെടുത്ത വാഹനമിടിച്ച് ഒന്നര വയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ് – മെരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ ടയർ തട്ടുകയായിരുന്നു.
ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10നാണ് മരണം സംഭവിച്ചത്.

Advertisement