വൈറലാകാന്‍ വേണ്ടി സോഷ്യല്‍ മീഡിയ താരങ്ങളായ രജിത് കുമാറും കൊല്ലം സുധിയുടെ ഭാര്യ രേണുസുധിയും സംഘവും നടത്തിയ യാത്ര ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഏറ്റു വാങ്ങുന്നു

1325
Advertisement

വൈറലാകാന്‍ വേണ്ടി സോഷ്യല്‍ മീഡിയ താരങ്ങളായ രജിത് കുമാറും കൊല്ലം സുധിയുടെ ഭാര്യ രേണുസുധിയും സംഘവും നടത്തിയ യാത്ര ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഏറ്റു വാങ്ങുകയാണ്. ഒരു കാറിന്‍റെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാളുമാത്രമെ ഇരിക്കാവു എന്നതാണ് നിയമം. സീറ്റ് ബെല്‍റ്റിടണമെന്നും മോട്ടര്‍ വാഹന നിയമത്തില്‍ പറയുന്നു. എന്നാല്‍ മുന്‍ സീറ്റില്‍ രണ്ട് പേരെ ഇരുത്തി സീറ്റ് ബെല്‍റ്റ് ഇട്ട് യാത്ര ചെയ്താലോ, അത് കുറ്റം തന്നെയാണ്. അത്തരത്തില്‍ യാത്ര ചെയ്ത ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് എംവിഡിയെ ടാഗ് ചെയ്ത് ആളുകള്‍ പറയുന്നു. 

നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓണ്‍ലൈന്‍ മീഡിയയ്ക്ക് മുന്നില്‍ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ്ബെല്‍റ്റ് ഇട്ട് യാത്ര ആരംഭിക്കുന്നത്. പുറകിലെ സീറ്റില്‍ ഇരിക്കാനിടയില്ലാ അതാണ് മുന്‍ സീറ്റിലെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ വിഡിയോയിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Advertisement