കോഴിക്കോട്: താമരശ്ശേരിയിൽ പുനൂർ കാന്തപുരത്ത് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫർസാൻ (9 ) മുഹമ്മദ് അബുബക്കർ (8 ) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 4 മണി മുതൽ ഇരുവരേയും കാണാനില്ലയായിരുന്നു. വൈകിട്ട് 7 മണിയോടെയാണ് വീടിന് സമീപമുള്ള കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല.
ഉടൻ തന്നെ പുനൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. നാളെ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.