9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസിന്റെ പിടിയിൽ

Advertisement

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍(35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു(33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്.
ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചയാള്‍ രക്ഷപ്പെട്ടു. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്‍രെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗില്‍ 14 കവറുകളിലായാണ് കഞ്ചാവ് അടുക്കിവെച്ചിരുന്നത്.