ആശങ്കയിൽ നാട്ടുകാർ; 12കാരിയെ ഉൾപ്പെടെ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു, ആക്രമണത്തിന് ശേഷം നായ ചത്തു

Advertisement

ആലപ്പുഴ: ചെറുതനയിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി 12 വയസ്സുകാരിക്കാണ് ആദ്യം നായയുടെ കടിയേറ്റത്. ഇന്ന് പുലർച്ചെ ആറുമണിയോടെ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇറങ്ങിയ അഞ്ചുപേർക്കും നായയുടെ കടിയേറ്റു. ആക്രമണത്തിനുശേഷം നായ ചത്തത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ വീട്ടിലെ ആടിനെയും നായ ആക്രമിച്ചിട്ടുണ്ട്.

Advertisement