ശാസ്താംകോട്ട : ദൃശ്യ ഓൺലൈൻ ന്യൂസും ഭരണിക്കാവ് ആര്യഭട്ട് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നൽകുന്ന എസ്.എസ്.എൽ.സി മെറിറ്റ് അവാർഡ് മെയ് 14ന് നടക്കും.. കുന്നത്തൂരിലെ വിവിധ സ്കൂളുകളിലെ ഉന്നത വിജയം നേടിയ സ്കൂളുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് അവാർഡ് വിതരണം ചെയ്യും.
മെയ് 14 രാവിലെ ഒമ്പത് മണിക്കാരംഭിക്കുന്ന അവാർഡ് ദാനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും: ഡി.ബി.കോളേജ് മലയാള വിഭാഗം മുൻ മേധാവിയും പടിഞ്ഞാറേക്കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഡോ: സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ യദു.കെ.നായർ ക്ലാസെടുക്കും.
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ. ഗീത, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം വൈ.ഷാജഹാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ രജനി, പ്രസന്നകുമാരി, മായ എന്നിവർ സംസാരിക്കും