കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസിൻ്റെ വീട്ടിൽ നിന്ന് പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു. റിജാസിനെ നേരത്തെ നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിൻ്റെ വിശദാംശങ്ങളും മഹരാഷ്ട്ര പൊലീസ് ശേഖരിച്ചു.