മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ചു അപകടം

Advertisement

വയനാട്.മദ്യപിച്ചു കാറോടിച്ചു പൊലീസുകാരൻ, രണ്ടു വാഹനങ്ങളിൽ ഇടിച്ചു അപകടം.വയനാട് കൂളിവയലിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ചു അപകടം.ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്.കൂളിവയൽ ടൗണിൽ നിർത്തിയിട്ട ആൾട്ടോ കാറിലും ബെലേറോപിക്കപ്പിലും ഇടിച്ചു.സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസുകാരൻ എന്ന് നാട്ടുകാർ.മനീഷിനെ പനമരം പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു