തിരുവനന്തപുരം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വർണ്ണം തിരികെ ലഭിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ്
ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ നിന്നും സ്വർണ്ണം കിട്ടിയത്. നഷ്ടമായ സ്വർണം മുഴുവനായി തിരികെ ലഭിച്ചെന്നും മോഷണമല്ലന്നാണ് നിലവിലെ നിഗമനമെന്നും ഡി സി പി നഗുൽ രാജേന്ദ്ര ദേശ്മുഖ്
ശ്രീകോവിലിന്റെ വാതിലിൽ പൂശാനായി സൂക്ഷിച്ച സ്വർണത്തിലെ 13 പവനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കാണാതായത്. വിവിധ സംവിധാനങ്ങൾ ഉപയോഗിച്ച് പോലീസ് നടത്തിയ പരിശോധനയിലും സ്വർണ്ണം കണ്ടെത്താനായില്ല. സ്ഥലത്ത് സുരക്ഷാ വീഴ്ചയുള്ളതായും പോലീസ് കണ്ടെത്തി. ഒടുവിൽ ഇന്ന് വൈകിട്ട് ക്ഷേത്രം ഭാരവാഹികളും പോലീസും യന്ത്ര സഹായമില്ലാതെ നടത്തിയ പരിശോധനയിൽ സ്ട്രോങ്ങ് റൂമിൽ നിന്ന് 40 മീറ്റർ അകലെ
മണൽ പരപ്പിലായി സ്വർണം ദൃശ്യമാവുകയായിരുന്നു. മോഷണം പോയതല്ലെന്ന നിഗമനത്തിലാണ് പോലീസ്
സ്വർണ്ണം കണ്ടെത്തിയ ഭാഗത്ത് ഉച്ചവരെ മെറ്റൽ ഡീറ്റെക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. നടവഴിക്ക് സമീപം കിടന്നിട്ടും ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. ഇതൊക്കെ ദുരൂഹതയിലേക്കാണ് വിരൽചൂണ്ടുന്നത്. അതിനാൽ കവർന്ന ശേഷം ആരെങ്കിലും തിരികെ ഉപേക്ഷിച്ചതാണോ എന്നതടക്കം പോലീസ് അന്വേഷിക്കുകയാണ്. ഏഴാം തീയതി നിർമ്മാണം നിർത്തി ലോക്കറിൽ വെച്ച സ്വർണ്ണം 10ന് രാവിലെ നിർമ്മാണത്തിന് തിരികെ എടുത്തപ്പോഴാണ് നഷ്ടമായതറിയുന്നത്. അതിനാൽ സ്വർണ്ണം നഷ്ടമായ ദിവസത്തിലും കൃത്യതയില്ലന്നും പോലീസ് പറയുന്നു. സ്വർണ്ണം തിരികെ ലഭിച്ചങ്കിലും അന്വേഷണം തുടരാൻ തന്നെയാണ് പോലീസിന്റെ തീരുമാനം