വടകരയിൽ വാഹനാപകടത്തിൽ 4 മരണം

125
Advertisement

കോഴിക്കോട് .വടകരയിൽ വാഹനാപകടത്തിൽ 4 മരണം.ട്രാവലറുമായി കൂട്ടിയിടിച്ചാണ് കാർ യാത്രക്കാരായ നാലുപേർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്.

ഉച്ചയ്ക്ക് മൂന്നുമണിയോടടുപ്പിച്ചാണ്, മൂരാട് പാലത്തിനു സമീപം ദേശീയപാതയിൽ കാറും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന നാലുപേർ തൽക്ഷണം മരിച്ചു.പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.

മാഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് വിവാഹ സൽക്കാരത്തിനായി പോകുന്നവരായിരുന്നു കാറിൽ. ഇതിൽ പുന്നോൽ സ്വദേശിനികളായ റോജ, നളിനി, മാഹി സ്വദേശി ഷിൻലാൽ അഴിയൂർ സ്വദേശിനി രഞ്ജിനി എന്നിവരാണ് മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്. ട്രാവലറിൽ ഉണ്ടായിരുന്ന ഏഴോളം പേർക്കും നിസ്സാരമായി പരിക്കേറ്റു.

Advertisement