ഇടുക്കി. പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അഭിനവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആൾ താമസം കുറവുള്ള പ്രദേശത്തെ ഇവരുടെ വീട് പൂർണ്ണമായി കത്തി നശിച്ച നിലയിലാണ്. സ്ഥലത്തെത്തിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. അപകടം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്ത ലഭിച്ചിട്ടില്ല