ഐഎൻഎസ് വിക്രാന്തിൻ്റെ ലൊക്കഷൻ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞ് കൊച്ചിയിലെത്തിയ ഫോൺ കോളിൽ അന്വേഷണം

Advertisement

കൊച്ചി: ഐ എൻ എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോൺ കോളെത്തിയത്. ഐ എൻ എസ് വിക്രാന്തിൻ്റെ ലൊക്കേഷനാണ് കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച ഫോൺ കോളിലൂടെ ആവശ്യപ്പെട്ടത്. നേവൽ ബേസ് അധികൃതരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.