ജീവിതാനുഭവങ്ങളുടെ പകർത്തിയെഴുത്തുമായി കെ വാസുകി ഐഎഎസ് , സ്കൂള്‍ ഓഫ് ലൈഫ് ഇന്ന് മുതല്‍ വായനക്കാരിലേക്ക്

Advertisement

തിരുവനന്തപുരം:ജീവിത പാഠശാലയിൽ നിന്നുള്ള അനുഭവങ്ങളുടെ പകർത്തിയെഴുത്താണ് വാസുകി ഐഎഎസ് രചിച്ച സ്കൂള്‍ ഓഫ് ലൈഫ്. ജീവിതത്തെയും പ്രണയത്തെയും ജോലിയെയും വികസനത്തെയുമെല്ലാം അനുഭവങ്ങളുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കികാണുകയാണ് സ്കൂള്‍ ഓഫ് ലൈഫിൽ വാസുകി. പ്രളയകാലത്ത് വാസുകിക്ക് ഒപ്പം പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ പുസ്തകം പ്രകാശനം ചെയ്യും

പ്രണയത്തിൻെറ തീവ്രത എവിടെയാണ് നഷ്ടമാകുന്നത് . കമ്പോള ലോകത്തിലെ ഓട്ടത്തിനിടെ സ്വയം മറക്കുന്നവർക്ക് നഷ്ടമാകുന്നത് അവരവരെ തന്നെയന്ന് എഴുത്തുകാരി. സ്വന്തം ജീവിതവും അനുഭവപാഠങ്ങളും പുസ്തകമാക്കണമെന്ന് തീരുമാനിപ്പോള്‍ അതേക്കുറിച്ച് കുറിപ്പുകളെഴുതി . പിന്നീട് പുസ്തകമാക്കി. പേരിന് എഴുത്തുകാരിക്ക് മറ്റൊന്നു ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ സ്കൂള്‍ ഓഫ് ലൈഫ് പിറന്നു

തൻെറ ഉയർച്ചതാഴ്ചകളെ കുറിച്ചും കുറവുകളെക്കുറിച്ചും കെ.വാസുകി തുറന്നെഴുതുന്നു ജീവിതത്തോടും വികസനത്തോടുമെല്ലാമുള്ള ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയുടെ ദാര്‍ശനികമായ വീക്ഷണമാണ് സ്കൂള്‍ ഓഫ് ലൈഫ്.