താമരശേരി ഷഹബാസ് കൊലക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ SSLC ഫലം തടഞ്ഞു

491
Advertisement

കോഴിക്കോട്.താമരശേരി ഷഹബാസ് കൊലക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ SSLC ഫലം തടഞ്ഞു വച്ചു.കേസിൽ പ്രതികളായ സാഹചര്യത്തിലാണ് ആറ് വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കാതിരുന്നത്.

പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിന്റെ കൊലപാതകത്തിൽ സമപ്രായക്കാരായ ആറു വിദ്യാർത്ഥികളെയാണ് പോലീസ് പ്രതിചേർത്തിരുന്നത്. ഇവർ SSLC പരീക്ഷ എഴുതുന്നതിനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടർന്ന് വെള്ളിമാടുകുന്നുള്ള പ്രത്യേക കേന്ദ്രത്തിൽ വച്ചാണ് ആറു പേരും SLLC പരീക്ഷ പൂർത്തിയാക്കിയത്.എന്നാൽ ഇവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ല.വിദ്യാർഥികളുടെ തുടർപഠനം മൂന്ന് വർഷത്തേക്ക് വിലക്കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ.

ട്യൂഷൻ സെൻ്ററിലെ വാക്കേറ്റത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്.നഞ്ചക്ക് ഉപയോഗിച്ചുള്ള അടിയിൽ തലയ്ക്കു പിന്നിലേറ്റ ക്ഷതമായിരുന്നു മരണകാരണം

Advertisement