അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ

Advertisement

കൊച്ചി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംങ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു. 2025-26 കാലയളവിലേക്കാണ് വീണ്ടും നിയമനം നൽകിയത്. ഫിക്കിയുടെ അറബ് കൗൺസിൽ ചെയർമാനായി 2023ൽ നിയമിതനായ അദീബ് അഹമ്മദ് തന്റെ പ്രവർത്തന കാലയളവിൽ ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തമാകുന്നതിന് വേണ്ടി പ്രധാന പങ്ക് വഹിച്ചിരുന്നു.