കോട്ടയം. കറുകച്ചാലിൽ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ ഉണ്ടെന്ന് കണ്ടെത്തൽ .
യുവതിയെ ഇടിച്ചു വീഴ്ത്തിയ ഇന്നോവ കാറിൽ രണ്ടുപേർ ഉണ്ടായിരുന്നു .സിസിടിവി പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത് .
ഇടിച്ച ഇന്നോവ കാറും രണ്ടാം പ്രതിയെയും കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി
.ഇന്നലെയാണ് കൂത്രപ്പള്ളി സ്വദേശിനിയായ നീതുവെന്ന യുവതി കാറിടിച്ച് മരിച്ചത് . മണിക്കൂറുകൾ കൊണ്ടുതന്നെ ഇത് കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു . അന്വേഷണത്തിൽ ഒരു ഇന്നോവ കാർ ആണ് നീതുവിനെ ഇടിച്ചത് എന്ന് കണ്ടെത്തി. കൂടാതെ മറ്റൊരു പ്രതിയും കൂടി കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസിന് വ്യക്തമായി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത് . അപകടത്തിനു മുൻപും ശേഷവും പലയിടങ്ങളിലൂടെ കടന്നുപോയ വാഹനത്തിൽ രണ്ടുപേർ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഈ വാഹനം വാടകയ്ക്ക് എടുത്തതാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് . മരിച്ച നീതുവിന്റെ ആൺ സുഹൃത്ത് അൻഷാദ് ആണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത് . ഇയാളുടെ കൂട്ടാളിയാണ് ഒപ്പമുണ്ടായിരുന്നത് . ഈ പ്രതിയെയും കാറും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് . നീതുവിനോട് ആൺസുഹൃത്തായ അൻഷാദിന് ഉണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം . ഫോറൻസിക് സംഘം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി . പ്രതിയുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തിയേക്കും