കൊച്ചി.പഹൽഗാം ഭീകരാക്രമണത്തിന് രാജ്യം നൽകിയ തിരിച്ചടി തന്റെ അമ്മയെ പോലുള്ളവരുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയെന്ന് പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി.ഓപറേഷൻ സിന്ദൂറിൽ അഭിമാനിക്കുന്നു..ഭീകരർക്ക് സൈന്യം മറുപടി നൽകുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും ആരതി പ്രതികരിച്ചു.
നഷ്ടങ്ങളുടെ പതിനഞ്ചാം നാൾ ആരതി ഉണർന്നത് ആശ്വാസ വാർത്തക്കേട്ടാണ്. അച്ഛന്റെ മരണത്തിന് കാരണമായ ഭീകരാക്രമണം നടത്തിയവർക്ക് രാജ്യം മറുപടി നൽകിയിരിക്കുന്നു.
ഓപറേഷൻ സിന്ദൂർ തന്റെ അമ്മയേ പോലുള്ളവരുടെ നഷ്ടങ്ങളുടെ മറുപടിയാണ് ..ഭീകരർക്ക് നൽകിയ തിരിച്ചടിക്ക് ഓപറേഷൻ സിന്ദൂർ എന്ന് പേര് നൽകിയതിന് നന്ദി.സാധാരണക്കാരെ ആക്രമിച്ചവർക്ക് അവിടെ പോയി തിരിച്ചടി നൽകിയതിൽ അഭിമാനിക്കുന്നു.ഭീകരർക്ക് സൈന്യം മറുപടി നൽകുമെന്ന് വിശ്വാസമുണ്ടായിരുന്നു.
പുലർച്ചെ 1.45ഓടെയാണ് പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ 9 കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.ഇന്ത്യയുടെ കര,നാവിക,വ്യോമസേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിൽ 80 ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.