തൃശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറി, ഇന്ത്യ പാക്കിസ്താനിലും: സുരേഷ് ഗോപി

521
Advertisement

തൃശൂർ: തൃശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറിയപ്പോൾ ഇന്ത്യ പാകിസ്ഥാനിലും സിന്ദൂരം വിതറിയെന്നും ഇത്
തിരിച്ചടിയല്ല, ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
ഇനി ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഇതിൽ താക്കീത് നൽകുന്നതിലൂടെ ആവർത്തിക്കില്ല എന്ന ഉറപ്പാണ് നൽകുന്നത്.
ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായി എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
പഗൽ ഹാം മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്
ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം.
അതിലേക്ക് തന്നെയാണ് ഈ സ്ട്രൈക്ക് വഴി ശ്രമം നടന്നത്.
ഡൽഹിയിലേക്ക് അടിയന്തരമായി എത്താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Advertisement