അപകീർത്തികരമായ വാർത്ത നൽകിയെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. മാഹി സ്വദേശിനിയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് ഷാജനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഷാജൻ സ്കറിയ മുദ്രാവാക്യം മുഴക്കി. സർക്കാർ എന്തിനോ തന്നെ വേട്ടയാടുന്നുവെന്നും അവസാന നിമിഷം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടുമെന്നും ജാമ്യം ലഭിച്ച ശേഷം ഷാജൻ സ്‌കറിയ പറഞ്ഞു.
































