തെരഞ്ഞെടുത്തത് ഒരു മലയാളിയെ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ, കോണ്‍ഗ്രസ് നേതാവിന്‍റെ കുടുംബത്തിന് പ്രിയങ്കാ ഗാന്ധി കാണാൻ അനുമതി നൽകിയില്ല

75
Advertisement

വയനാട്. പ്രിയങ്കാ ഗാന്ധി കാണാൻ അനുമതി നൽകാതിരുന്നത് ശരിയായില്ല എന്ന് എൻ എം വിജയൻ്റെ കുടുംബം. തെരഞ്ഞെടുത്തത് ഒരു മലയാളിയെ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ല. ഒരു പ്രകോപനത്തിനും വാശിക്കും കുടുംബം ഇല്ല. നിവൃത്തികേടുകൊണ്ടാണ് കൈയ്യിലുള്ളതെല്ലാം പുറത്തുവിടുമെന്ന് പറഞ്ഞത്. പാർട്ടിയ്ക്ക് ഞങ്ങളോട് സ്നേഹമില്ല അതുകൊണ്ട് പാർട്ടിയുടെ മുഖം ഞങ്ങൾക്ക് രക്ഷിക്കേണ്ടതില്ല. പ്രതി സ്ഥലം എം.എൽ.എ ആണ് .പാർട്ടിയ്ക്ക് കളങ്കം വരുത്തേണ്ട എന്നു കരുതിയാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും മരുമകൾ പത്മജ പറഞ്ഞു

Advertisement