സർക്കാർ പരിപാടിയിൽ വേദിയിൽ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

252
Advertisement

കണ്ണൂർ. സർക്കാർ പരിപാടിയിൽ വേദിയിലിരുന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കണ്ണൂർ മുഴപ്പിലങ്ങാട് – ധർമ്മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ കെ രാഗേഷ് ഇരുന്നത്. പ്രോഗ്രാം നോട്ടീസിൽ രാഗേഷിൻ്റെ പേരുണ്ടായിരുന്നില്ല. വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള വേദിയിലാണ് സിപിഐഎം നേതാവ് മാത്രമായ കെ കെ രാഗേഷിന് ഇരിപ്പിടം നൽകിയത്. സിപിഐഎം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കോ , മുൻ എംപി എന്ന നിലയിലോ രാഗേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്നാണ് ഡിറ്റിപിസിയുടെ വിശദീകരണം. രാഗേഷ് ഇരുന്ന വേദിയിൽ മറ്റ് പാർട്ടി നേതാക്കളും ഉണ്ടായിരുന്നില്ല.

Advertisement