അതും നമ്മൾ നേടി;ഇത് കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി

234
Advertisement

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധ്യക്ഷ പ്രസംഗം ശ്രദ്ധേയമായി.
ഇത് കേരളത്തിൻ്റെ ദീർഘകാല സ്വപ്നമാണ്. അതും നമ്മൾ നേടി. ലോകം ശ്രദ്ധിക്കുന്ന ഒന്നായി ഈ പോർട്ട് മാറി. നാടിൻ്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഈ നേട്ടത്തിൻ്റെ പിന്നിൽ. ഇത് വെറും ഒരു കവാടം തുറക്കലല്ല, മഹാകവാടം തുറക്കലാണ്. വിഴിഞ്ഞം കേരളത്തിലെ എൽഡിഎഫ് സർക്കാരിന് ഇശ്ചാശക്തിയുടെ പ്രതിഫലനമാണ്.നിർമ്മാണം നടത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement