വിരമിച്ചവരെ നിയമിക്കാൻ കഴിയില്ല,ബിജു പ്രഭാകറിനെ നിയമിക്കാനുള്ള നീക്കം പൊളിഞ്ഞു

1172
Advertisement

തിരുവനന്തപുരം.സർവീസിൽ നിന്ന് വിരമിച്ച ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് വീണ്ടും നിയമിക്കാനുള്ള നിർദ്ദേശം സർക്കാർ തള്ളി. വിരമിച്ചവരെ നിയമിക്കാൻ കഴിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി മന്ത്രിയുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. വിരമിച്ച ഉദ്യോഗസ്ഥനെ കെഎസ്ഇബി തലപ്പത്ത് നിയോഗിക്കുന്നതിനെ  ഐഎഎസ് അസോസിയേഷനും എതിർത്തിരുന്നു.


ഇന്നലെ സർവീസിൽ നിന്ന് വിരമിച്ച ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് തന്നെ തുടരാൻ അനുവദിക്കണമെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിന്റെ മുന്നിൽ വെച്ച ശുപാർശ. ബിജുവിനെ KSEB തലപ്പത്ത് തുടരാൻ അനുവദിക്കുന്നതിന് മറ്റ് സമ്മർദ്ദങ്ങളും സർക്കാരിന്മേൽ ഉണ്ടായിരുന്നു. എന്നാൽ കെഎസ്ഇബിയിലെ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട പബ്ലിക് എൻറർപ്രൈസസ് ബോർഡിൻറെ നിർദ്ദേശം വന്നപ്പോൾ മുഖ്യമന്ത്രി എഴുതിയ ഫയൽ കുറിപ്പ് ബിജു പ്രഭാകറിന്ന് തടസ്സമായി മാറുകയായിരുന്നു. കെഎസ്ഇബി ഡയറക്ടർമാരായി വിരമിച്ചവരെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്. ഡയറക്ടർമാർക്ക് ബാധകമാക്കിയ നിബന്ധന ലംഘിച്ച് ചെയർമാന് നിയമനം നൽകിയാൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകും
ഇത് തിരിച്ചറിഞ്ഞാണ് ബിജു പ്രഭാകറിന്റെ നിയമന ശുപാർശ മുഖ്യമന്ത്രി നിരാകരിച്ചത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ വൈദ്യുതി ബോർഡിൻറെ തലപ്പത്ത് നിയമിക്കുന്നതിനെ ഐഎഎസ് അസോസിയേഷനും ശക്തമായി എതിർത്തു. ഇതുകൂടിയായപ്പോൾ സർക്കാർ ബിജു പ്രഭാകറിന്റെ  പുനർ നിയമന നീക്കത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.

Advertisement