പാലിയേക്കരയിൽ ടോൾപ്പിരിവ് താൽക്കാലികമായി നിരോധിച്ചു

240
Advertisement

തൃശൂർ. പാലിയേക്കരയിൽ ടോൾപ്പിരിവ് താൽക്കാലികമായി നിരോധിച്ചു

അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്കിനെ തുടർന്നാണ് നടപടി

മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നേരത്തെ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ടോൾ പിരിവ് താൽക്കാലികമായി അവസാനിപ്പിച്ചത്


നേരത്തെ ടോൾ പിരിവ് മരവിപ്പിച്ചെങ്കിലും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉത്തരവ് പിൻവലിക്കുകയായിരുന്നു


കളക്ടറെ ഉത്തരവ് നടപ്പാക്കാൻ ഒരുങ്ങി പോലീസ്

റൂറൽ എസ് പി ചാലക്കുടി ഡിവൈഎസ്പിയെ ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെടുത്തി

Advertisement