യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കോട്ടയം. മാടപ്പള്ളിയിൽ യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.അഴകത്തുപടി സ്വദേശിനി  മല്ലികയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇന്ന് പുലർച്ചെ സംഭവം ഉണ്ടായത്. വാർഡ്  മെമ്പർ ബിൻസനെ  വിളിച്ചു മല്ലിക ആത്മഹത്യ ചെയ്തതായി ഭർത്താവ് അനീഷ് അറിയിക്കുകയായിരുന്നു. മെമ്പർ പോലീസിനെ വിവരമറിയിച്ചു.  പോലീസ് എത്തി നോക്കുമ്പോഴാണ് മരിച്ച നിലയിൽ മൃതദേഹം വരാന്തയിൽ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോൾ
തർക്കങ്ങൾ ഉണ്ടായിരുന്നതായി അനീഷ് പഞ്ചായത്ത് മെമ്പറോട് പറഞ്ഞിരുന്നു . ഒരു ഫോൺകോൾ വന്നതിനെ തുടർന്നായിരുന്നു തർക്കം . ഇതിനിടയിൽ ആത്മഹത്യ ചെയ്യുമെന്ന് മല്ലിക പറഞ്ഞിരുന്നു. പിന്നാലെ താൻ ഉറങ്ങിപ്പോയി ഉണർന്നപ്പോൾ ഭാര്യ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നുമാണ് അനിഷ് മെമ്പറോട് പറഞ്ഞത്

അനീഷിന്റെ മൊഴി പൂർണമായും വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസിന് വിവരമുണ്ട്. മദ്യപിച്ച് ശേഷം അനീഷ് ഉപദ്രവിക്കുമായിരുന്നു എന്ന് മല്ലിക പരാതിപ്പെട്ടിട്ടുണ്ട്.   സംഭവസ്ഥലത്ത് തന്നെ ഇൻക്വസ്റ്റ്  നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്.