അനധികൃതമായി കാറിൽ കടത്തുകയായിരുന്നവൻ വിദേശമദ്യ ശേഖരം പിടികൂടി

Advertisement

ഒറ്റപ്പാലം. കോതകുറിശ്ശിയിൽ അനധികൃതമായി കാറിൽ കടത്തുകയായിരുന്നവൻ വിദേശമദ്യ ശേഖരം പിടികൂടി.
270 കുപ്പികളിലായി 207 ലിറ്റർ മദ്യമാണ് പിടികൂടിത്.


കാറിൽ ഉണ്ടായിരുന്ന അമ്പലപ്പാറ സ്വദേശികളായ ചെറുമുണ്ടശ്ശേരി കാളിയൻപറമ്പിൽ വീട്ടിൽ 28 കാരനായ ശരത്ത്, മേലൂർ മൂച്ചിക്കുണ്ടിൽ 37 കാരനായ പ്രകാശൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കോതകുറുശ്ശി വാണിയംകുളം റോഡിൽ കുണ്ടടിയിൽ വച്ചാണ്  പോലീസ്  വിദേശമദ്യ ശേഖരം പിടികൂടുന്നത്

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ   പോലീസിന്റെ അന്വേഷണമാണ് വൻ മദ്യവേട്ടയിലേക്ക് എത്തിച്ചേർന്നത് .

Advertisement