വാർത്താനോട്ടം
2025 ഏപ്രിൽ 27 ഞായർ
BREAKING NEWSഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ അഷറഫ് ഹംസ, ഖാലിദ് റഹ്മാൻ എന്നിവർ അറസ്റ്റിൽ.
തല്ലുമാല, ആലപ്പുഴ ജീം ഹാന തുടങ്ങിയ സിനിമ കളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ സിനിമയുടെ സംവിധായകനാണ് അഷ്റഫ് റഹ്മാൻ.
കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.1.6 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ഷാഹിൽ മുഹമ്മദ് എന്നയാളെ കൂടി പിടികൂടിയിട്ടുണ്ടന്ന് എക്സൈസ്.
അതിർത്തിയിൽ പാക് പ്രകോപനം. ടുത്മാരി ഗലി, റാം പൂർ മേഖലകളിലാണ് നിയത്രണരേഖയ്ക് സമീപം ഇന്ത്യൻ പോസ്റ്റ്കൾക്കു് നേരെ വെടിവെയ്പ്പ് ഉണ്ടായത്.
ഇറാനിലെ ഷഹീദ് റജയ് തുറമുഖത്തുണ്ടായ തീപിടുത്തത്തിൽ 18 മരണം.750 പേർക്ക് പരിക്ക്.
പഹൽഗാം സ്ഫോടനം: ജമ്മുവിൽ ഭീകരരുടെ വീടുകൾ തകർക്കുന്നത് തുടരുന്നു. ഇതു വരെ 8വീടുകൾ തകർത്തു. ബന്ദിപ്പോരയിൽ ലക്ഷ്ക്കർ ഭീകരൻ്റെ വീടു് തകർത്തു.
പ്രായപരിധി:സി പി എം സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പി കെ ശ്രീമതിയെ വിലക്കി പിണറായി വിജയൻ.
ഉറി ഡാം തുറന്നു വിട്ട് ഇന്ത്യ, പാക് അധീന കാശ്മീരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
കോട്ടയം പാല വള്ളിച്ചിറയിൽ സുഹൃത്തുമായുണ്ടായ തർക്കത്തെ തുടർന്ന് ബേബി എന്നയാൾ കുത്തേറ്റ് മരിച്ചു.
കൊല്ലം കടയ്ക്കലിൽ ഭാര്യയുമായി വഴക്കിട്ട ഭർത്താവ് സ്വന്തം കാർ കത്തിച്ചു. അരിശം തീരാതെ ജീപ്പ് ഓടിച്ച് പോയി ഭാര്യ ഓടിച്ച സ്ക്കൂട്ടർ ഇടിച്ചിട്ടു.ഭാര്യയ്ക്ക് പരിക്കേറ്റു
കേരളീയം
സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നു മൊഴി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍. എസ്എഫ്ഐഒക്ക് മൊഴി നല്‍കി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിധം മൊഴി നല്‍കിയിട്ടില്ലെന്നും താനോ എക്‌സാ ലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി.
എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ് നല്‍കാന്‍ തീരുമാനം. ഫയര്‍ഫോഴ്സ് മേധാവി കെ. പത്മകുമാര്‍ വിരമിക്കുന്ന ഒഴിവില്‍ അദ്ദേഹത്തിന് സ്ഥാന കയറ്റം ലഭിക്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 30 നാണ് പത്മകുമാര്‍ വിരമിക്കുന്നത്.
ജൂണ്‍ 6 മുതല്‍ ക്വാലാലംപൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള വിമാന സര്‍വീസുകള്‍ ആഴ്ചയില്‍ നാലില്‍ നിന്ന് അഞ്ചായി ഉയര്‍ത്താനുള്ള മലേഷ്യ എയര്‍ലൈന്‍സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്.
അന്തരിച്ച ചരിത്രകാരന്‍ എം.ജി.എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ അനുശോചനം അറിയിക്കാനും സംസ്‌കാരത്തില്‍ പങ്കെടുക്കാനും എത്തിയിരുന്നു.
കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് നടപടികളില്‍ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിക്കാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ്. പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും ദോവസ്വം ബോര്‍ഡ് അറിയിച്ചു.
കോഴിക്കോട് റൂറല്‍ പരിധിയില്‍ പാക് പൗരത്വമുള്ള മൂന്ന് പേര്‍ക്ക് രാജ്യം വിടണമെന്നു കാട്ടി പൊലീസിന്റെ നോട്ടീസ്. ലോങ്ങ് ടെം വിസയുണ്ടായിരുന്ന കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കായിരുന്നു നോട്ടീസ് ലഭിച്ചത്.
പിറന്ന മണ്ണില്‍ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യം വിട്ട് പോകണമെന്ന നോട്ടീസ് ലഭിച്ച പാക് പൗരത്വമുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ. ജോലി ആവശ്യാര്‍ത്ഥമാണ് 1965ല്‍ പാക്കിസ്ഥാനില്‍ പോയതെന്നും 1971 ല്‍ യുദ്ധം കഴിഞ്ഞ ശേഷം തിരികെ വരാനാകാതിരുന്നതോടെ പാകിസ്ഥാന്‍ പാസ്പോര്‍ട്ട് എടുക്കുകയായിരുന്നുവെന്നും ഹംസ പറഞ്ഞു.
പാക്കിസ്ഥാന്‍ പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് കോഴിക്കോട് പൊലീസ്. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. മൂന്ന് പേര്‍ക്കാണ് കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരുന്നത്. 78 വയസുകാരനും ഹൃദ്രോഗിയുമായ കൊയിലാണ്ടി സ്വദേശി ഹംസ ഉള്‍പ്പെടെ ഉള്ളവര്‍ക്കായിരുന്നു നോട്ടീസ് ലഭിച്ചത്.
ഇക്കൊല്ലത്തെ പൂരം മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദര്‍വേഷ് സാഹിബ്.
ആറാട്ടണ്ണന് ജാമ്യമില്ല. ചലച്ചിത്ര നടിമാരെ അധിക്ഷേപിക്കും വിധം നവമാധ്യമ പോസ്റ്റിട്ട ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം നല്‍കാതിരുന്ന കോടതി, 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇതിനു മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആറാട്ടണ്ണന്‍ അകത്താകുന്നത്.
കഞ്ചാവ് കേസിൽ പിടികൂടിയ രണ്ട് സംവിധായകരെ സസ്പെൻ്റ് ചെയ്ത് ഫെഫ്കയുടെ നടപടി.



ദേശീയം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ പാകിസ്താനെതിരെ കൈക്കൊണ്ടിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്ത് പോലീസ് രണ്ട് നഗരങ്ങളില്‍ മാത്രം നടത്തിയ റെയ്ഡില്‍ പൂടികൂടിയത് ആയിരത്തിലധികം ബംഗ്ലാദേശ് പൗരന്മാരെ. അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1024 ബംഗ്ലാദേശികളെയാണ് പിടികൂടിയത്. പിടിയിലായവരില്‍ രണ്ട് ബംഗ്ലാദേശികള്‍ക്ക് അല്‍-ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്ലില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കപ്പെടുന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് കരുതുന്ന ആദില്‍ ഹുസൈന്‍ ഠോക്കര്‍ വിദ്യാര്‍ത്ഥി വിസയില്‍ പാക്കിസ്ഥാനിലേക്ക് പോയി ഭീകര സംഘത്തോടൊപ്പം ചേര്‍ന്നത് എന്ന് അന്വേഷണ ഏജന്‍സികള്‍.
വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ മെയ് 9ന് നേരിട്ട് ഹാജരാകണമെന്ന് രാഹുല്‍ഗാന്ധിയോട് പൂനെ കോടതി. സവര്‍ക്കറുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി. പരാമര്‍ശത്തെ ആധാരമാക്കിയുള്ള കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. ലണ്ടനില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം ലഭിച്ച 51,236 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കാന്‍ തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി .ഒമര്‍ അബ്ദുള്ള.
അന്തർദേശീയം
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിലാപങ്ങളോടെ വിട നല്‍കി ലോകം. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ ഭൗതികശരീരം കബറടക്കി. പതിനായിരക്കണക്കിന് വിശ്വാസികള്‍.ബസലിക്കയുടെ പുറത്ത് പ്രാര്‍ഥനകളോടെ നില്‍ക്കുന്നുണ്ടായിരുന്നു. കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.
തെക്കന്‍ ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്‌ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. നാല് പേര്‍ മരിച്ചതായും 400 ലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ സെലന്‍സ്‌കിയും തമ്മില്‍ റോമില്‍ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയില്‍ ഓവല്‍ ഓഫീസിലെ തര്‍ക്കത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചര്‍ച്ച നടത്തുന്നതും ഇതാദ്യമാണ്.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുട്ടിന്‍ അകാരണമായി ജനവാസമേഖലകളിലേക്കും നഗരങ്ങളിലേക്കും മിസൈലുകള്‍ തൊടുക്കുന്നുവെന്നും യുദ്ധം നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലായിരിക്കാമെന്നും ബാങ്കിങ്, അല്ലെങ്കില്‍ മറ്റ് ഉപരോധങ്ങള്‍ വഴിയോ ഈ വിഷയം കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്നുമാണ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് കുറിച്ചത്.
കായികം
പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഐസിസി, ഏഷ്യന്‍ ടൂര്‍ണമെന്റുകളില്‍ പോലും പാകിസ്താനുമായി ഇന്ത്യ കളിക്കരുതെന്നും ഗാംഗുലി ആവശ്യപ്പെട്ടു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ നടന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 49 പന്തില്‍ 83 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ സിങ്ങിന്റേയും 35 പന്തില്‍ 69 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടേയും മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ മഴ എത്തുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.


