കട്ടപ്പന:കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി )ക്ലർജി കമ്മീഷൻ ഇടുക്കി ജില്ലാ വൈദിക സമ്മേളനം ഏപ്രിൽ 29 (ചൊവ്വാഴ്ച) രാവിലെ 10 ന് കട്ടപ്പന സി എസ് ഐ ദേവാലയത്തിൽ നടക്കും.
സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ.വി എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും.
കെ സി സി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് അധ്യക്ഷനാകും.
വാഴൂർ സോമൻ എം എൽ എ
മുഖ്യ പ്രഭാഷണം നടത്തും. ഓർത്തഡോക്സ് ചർച്ച് ഇടുക്കി രൂപതാ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ സേവേറിയോസ് ക്ലാസിന് നേതൃത്വം നൽകും.
രജിസ്ട്രേഷൻ നടപടികൾ രാവിലെ 9 ന് ആരംഭിക്കക്കുമെന്ന്
കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ ആർ നോബിൾ, കെ.സി സി സംസ്ഥാന പ്രോഗ്രാം കോ ഓഡിനേറ്റർ മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ഇടുക്കി ജില്ലാ ചെയർമാൻ റവ. ബിനു കുരുവിള എന്നിവർ അറിയിച്ചു.