പത്തനംതിട്ട. തട്ടയിൽ 59 കാരനായ അൽഷിമേഴ്സ് രോഗിക്ക് ഹോം നേഴ്സിന്റെ ക്രൂര മർദ്ദനം..മർദ്ദനമേറ്റ ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.. ഹോം നേഴ്സ് വിഷ്ണുവിനെതിരെ കൊടുമൺ പോലീസിൽ പരാതി നൽകി കുടുംബം…. ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു…
59 കാരൻ ശശിധരൻപിള്ള സമാനതകളില്ലാത്ത ക്രൂരതയാണ് ഹോം നേഴ്സ് വിഷ്ണുവിൽ നിന്ന് നേരിട്ടത്..
നഗ്നനാക്കി മർദ്ദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴച്ചു…ഇക്കഴിഞ്ഞ 22 ആം തീയതി ശശിധരൻപിള്ളയ്ക്ക് വീണു പരിക്കേപറ്റിയെന്ന വിവരം തിരുവന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ ഹോം നഴ്സ് അറിയിച്ചത്… ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റതിൽ സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. ബിഎസ്എഫിൽ നിന്ന് വി.ആർ.എസ്. എടുത്ത തട്ട പറപ്പെട്ടി സ്വദേശി ശശിധരൻപിള്ള അൾഷിമേഴ്സ് രോഗ ബാധിതനാണ്.. ഒന്നര മാസം മുൻപാണ് ഏജൻസി വഴി വിഷ്ണുവിനെ ഹോം നഴ്സായി ജോലിക്ക് നിർത്തിയത്. ഹോം നേഴ്സ് വിഷ്ണുവിനെതിരെ കുടുംബം പോലീസിൽ പരാതി നൽകി. വിഷ്ണുവിനായുള്ള അന്വേഷണം ആരംഭിച്ചതായി കൊടുമൺ പോലീസ് അറിയിച്ചു..