റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളി യുവാവിന് മോചനം

219
Advertisement

തൃശൂർ.
റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളി യുവാവിന് മോചനം.
യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെയിൻ കുര്യനെ വിട്ടയച്ചു. ഏറെ വികാരനിർഭരമായ വീട്ടിലെത്തിയ ജെയിനിനെ കുടുംബാംഗങ്ങൾ സ്വീകരിച്ചത്. യുദ്ധത്തിൽ കൊല്ലപ്പെട്ട ബന്ധു ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

യുദ്ധമുഖത്ത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെയിൻ കുര്യനെ മോസ്കോയിലെ ആശുപത്രിയിൽ നിന്നും ഇന്ന് രാവിലെ അഞ്ചുമണിയോടെ ഡൽഹിയിൽ എത്തിക്കുകയായിരുന്നു. മലയാളി അസോസിയേഷൻ ടിക്കറ്റിനായി സഹായിച്ചാണ് ഡൽഹിയിലേക്ക് എത്തിയത്. പിന്നാലെ ഫോണിൽ കുടുംബത്തെ ബന്ധപ്പെട്ട ജെയിൻ തന്നെയാണ് മോചന വിവരം അറിയിച്ചത്. ഗൂഗിൾ പേ വഴി കുടുംബം പണം നൽകി ഡൽഹിയിൽ നിന്ന് കൊച്ചിയിൽ എത്തിച്ചു. വീട്ടിൽ എത്തിയ ജയിനെ കണ്ടതും സങ്കടം അടക്കിപ്പിടിക്കാനായില്ല കുടുംബാംഗങ്ങൾക്ക്.
ജെയിനിനെ കൊണ്ടുവരാൻ ആയതിൽ കുടുംബം നന്ദി പ്രകടിപ്പിച്ചു.
അതേസമയം യുദ്ധമുഖത്ത് കൊല്ലപ്പെട്ട ജയിനിന്റെ ബന്ധു മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടയാണ് ജയിനിന്റെ അപ്രതീക്ഷിത മോചനം.

Advertisement