ഡോ.എ.ജയതിലക് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. 2026 ജൂണ്‍ വരെയാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി.