2025 ഏപ്രിൽ 23 ബുധൻ
BREAKING NEWS
ജമ്മുവിലെ പഹൽഗാ മിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 34 ആയി.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി.

ഡെൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തിര യോഗം ചേർന്നു.
ഭീകരാക്രമണത്തിന് പിന്നിൽ ഏഴ് അംഗ സംഘം, മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് ഭീകരർക്കായി പരിശോധന.
പഹൽഗ്രാം ഭീകരാക്രമണം നടന്ന സ്ഥലത്തിനടുത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തി
ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും

ജമ്മു ഭീകരാക്രമണം: എൻഐ എ സംഘം അന്വേഷിക്കും. എൻഐഎ ശ്രീനഗറിലെത്തി
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും.
കോട്ടയം തിരുവാതുക്കലെ ഇരട്ട കൊലപാതകം പ്രതിയെ തൃശൂർ മാളയിലെ മേലടൂരിൽ നിന്ന് പിടിയിലായി.

കേരളീയം
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയും. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകന്‍ 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക റൂട്സിന് നിര്‍ദേശം നല്‍കി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനര്‍ട്ട് അഴിമതിയില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിട്ട് ഊര്‍ജ വകുപ്പ്. ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ ആണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഏഴാഞ്ചിറ പരൂര്‍ക്കുന്നില്‍ നിര്‍മിച്ച 110 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ദാനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ഷൈന്‍ ടോം ചാക്കോ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി അണ്ണന്‍ സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി. 30 ദിവസത്തേക്ക് ജയില്‍ ഡിജിപി അടിയന്തിര പരോള്‍ നല്‍കിയിരുന്നു. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണ് അന്ന് പരോള്‍ നല്‍കിയത്.
കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി സന്ദേശം. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.
സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ലെന്ന് സൂചന. തനിച്ചുവരികയോ പ്രദേശിക പാര്‍ട്ടി രൂപവത്കരികരിച്ച് വരികയോ വേണമെന്ന ഫോര്‍മുല അന്‍വറിന് കോണ്‍ഗ്രസ് നേതൃത്വം മുന്നില്‍ വെച്ചേക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.
ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളില്‍ നിന്ന് നീക്കി. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്നാണ് നീക്കിയത്.
കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ വീട്ടില്‍ ജിഎസ്ടി റെയ്ഡ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന. സംസ്ഥാന ജി എസ് ടി വിഭാഗമാണ് പരിശോധന നടത്തുന്നത്.
കൊല്ലത്ത് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരിയെ കണ്ടെത്തി. പന്തളത്തുവച്ചാണ് നാടോടി സ്ത്രീയെയും തട്ടിക്കൊണ്ടുപോയ നാലു വയസുകാരിയും കണ്ടെത്തിയത്. നിലവില്‍ നാടോടി സ്ത്രീയും കുട്ടിയും പന്തളം പൊലീസ് സ്റ്റേഷനിലാണ്.
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവാതുക്കലില്‍ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണര്‍ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ഡിവിആര്‍ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാ?ഗമായാണ് പരിശോധന.
അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തില്‍ വെട്ടേറ്റ് കണ്ണൂരില്‍ ഒന്നര വയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാല്‍ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്.
ദേശീയം
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വന്‍ഭീകരാക്രമണം. ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ 2 വിദേശികളുണ്ടെന്നാണ് സൂചന. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നത്.
ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്).ലഷ്‌ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആര്‍എഫ്. 2023 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന കശ്മീര്‍ താഴ്വരയിലാണ് പഹല്‍ഗാം. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഭീകരാക്രമണം നടന്ന ഈ മേഖല. തലസ്ഥാന നഗരമായ ശ്രീനഗറില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് പഹല്‍ഗാം.

സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അന്‍പത് റാങ്കുകളില്‍ 4 മലയാളികളുള്ളതായാണ് വിവരം.
കോളേജ് വിദ്യാര്‍ത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാര്‍ത്ഥിനി പ്രകോപിതയായത്.
വാഹനത്തില്‍ ഇന്ധനം അടിസ്ഥാനമാക്കിയുള്ള കളര്‍-കോഡ് ചെയ്ത സ്റ്റിക്കര്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ദില്ലി സര്‍ക്കാര്‍. പുതിയതും പഴയതുമായ വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമാണ്.
ജനാധിപത്യ രാജ്യങ്ങളിലെ ഏറ്റവും ജനകീയനായ നേതാവാണ് നരേന്ദ്ര മോദിയെന്നും മോദിയുടെ സ്വീകാര്യതയില്‍ അസൂയയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞതായും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു.

അന്തർദേശീയം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കള്‍. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്ക് ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് വ്യക്തമാക്കി.
ഭീകരാക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ശക്തമായി അപലപിച്ചു. ഈ ക്രൂരകൃത്യത്തിന് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരേയും ഇത് നടത്തിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമെന്നും ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കായികം
ഐപിഎല്ലില്‍ ലക്നൌ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് 52 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമും 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും മികച്ച തുടക്കം നല്‍കിയെങ്കിലും നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 17.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 51 റണ്‍സ് നേടിയ അഭിഷേക് പോറെലും 57 റണ്‍സുമായി പുറത്താകാതെ നിന്ന കെ.എല്‍ രാഹുലുമാണ് ഡല്‍ഹിയുടെ വിജയശില്‍പ്പികള്‍.