കോഴിക്കോട്. വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പോക്സോ കേസ് അതിജീവിതയേയും മകനെയും കാണാതായി.17 കാരിയെയും മൂന്ന് വയസുള്ള മകനെയുമാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. വെള്ളിമാട് കുന്നിലെ സഖി കേന്ദ്രത്തിലായിരുന്ന ഇരുവരെയും CWC ചെയർമാൻ്റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം നഗരത്തിലെ വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് കാണാതായത്. ടൗൺ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Home News Breaking News വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പോക്സോ കേസ് അതിജീവിതയേയും മകനെയും കാണാതായി