എറണാകുളത്ത് സിപിഎമ്മിനെ നയിക്കാൻ യുവശക്തി

Advertisement

കൊച്ചി.എറണാകുളത്ത് സിപിഐഎമ്മിനെ നയിക്കാൻ യുവശക്തി.എസ് സതീഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമാണെന്നും,ജില്ലയിൽ വിഭാഗീയ പ്രവർത്തനങ്ങൾ ഇല്ലെന്നും എസ് സതീഷ് മാധ്യമങ്ങളോട്

വയനാടിനും കണ്ണൂരിനും പിന്നാലെ എറണാകുളത്തെ പാർട്ടി നയിക്കാനും യുവമുഖം.ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻറ്,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പദവികൾ വഹിച്ച കോതമംഗലം സ്വദേശിയായ എസ് സതീഷിനെ ജില്ലാ കമ്മിറ്റി യോഗത്തിൽ ഏകണ്ഠമായാണ് തെരഞ്ഞെടുത്തത്.സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉയർന്ന പേരാണ് സതീഷിന്റേത്.സൗമ്യ മുഖം എന്ന പ്രതിച്ഛായയും യുവത്വവുമാണ് സതീഷിന് അനുകൂല ഘടകമായത്

ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തമാണെന്നും,നിയമസഭാ തെരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടുമെന്നും എസ് സതീഷ് പറഞ്ഞു.

കെ എസ് അരുൺകുമാർ ഷാജി മുഹമ്മദ് എന്നിവരാണ് 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. സി എൻ മോഹനൻ, എം അനിൽകുമാർ ,എം സി സുരേന്ദ്രൻ എന്നിവരാണ് ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായവർ