സംസ്ഥാനത്ത് ഇന്നും ലഹരി മരുന്ന് വേട്ട. ഒമ്പതര കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ടുപേർ അങ്കമാലിയിൽ പിടിയിൽ.കോഴിക്കോട് 20 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.കൊടുവള്ളിയിൽ 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടി.കാസർകോട് മദ്യപിച്ചു ഡ്യൂട്ടിക്ക് സ്റ്റേഷൻ മാസ്റ്റർ എത്തിയ സംഭവത്തിൽ ആർപിഎഫ് കേസെടുത്തു
ഒഡീഷാ സ്വദേശികളായ റിങ്കു ദിഗൽ,ശാലിനി എന്നിവരാണ് 9അര കിലോ കഞ്ചാവുമായി അങ്കമാലിയിൽ പോലീസിന്റെ പിടിയിലായത്.ഇവർ സ്ഥിരം കഞ്ചാവ് കടത്തുന്നവരാണ്.കോഴിക്കോട് കൊടുവള്ളി സ്വദേശി ഷാഹുൽ അമീൻ ആണ് 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.വീട്ടിലെ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു.പാക്കിങ്ങിനുള്ള കവറുകൾ ഇലക്ട്രോണിക് ത്രാസ് 85,000 രൂപ എന്നിവയും കണ്ടെടുത്തു.11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കൊടുവള്ളി സ്വദേശി മുഹമ്മദ് മുഹസിൻ്റെ വീട്ടിൽ നിന്നു പിടികൂടി.ആറു ലക്ഷത്തിലധികം രൂപ വില വരുന്നതാണ് ഈ ലഹരി വസ്തുക്കൾ.ഇയാളുടെ ചെരുപ്പുകടയിൽ നിന്ന് ഇന്നലെ 890 പാക്കറ്റ് ഹാൻസും പിടികൂടിയിരുന്നു. നീലേശ്വരം റയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് മദ്യപിച്ച് സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടിക്ക് എത്തിയത് ഈ വിഷയത്തിൽ ആർപിഎഫ് കേസെടുത്തു.പകരം ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥൻ എത്തിയാണ് പ്രശ്നം പരിഹരിച്ചത്