പത്തനംതിട്ട പൈവഴിയില്‍ മണ്ണെടുപ്പിനെതിരെ സമരം നടക്കുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ചു. മണ്ണു മാന്തി യന്ത്രത്തിലെ സഹായി ബംഗാള്‍ സ്വദേശിയായ സൂരജ് ആണ് മരിച്ചത്. ചതഞ്ഞരഞ്ഞ മൃതദേഹം ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരന്‍ മദ്യപിച്ചിരുന്നു എന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. നാട്ടുകാരുടെ മുകളില്‍ വണ്ടി കയറ്റുമെന്ന് പോലീസുകാരന്‍ ഭീഷണിപ്പെടുത്തി എന്നും ആരോപണം. ആരോപണ വിധേയനായ പോലീസുകാരന്‍ ഓടി രക്ഷപ്പെട്ടു. ഇനി മണ്ണെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു