തിരുവനന്തപുരം:രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നാളെ (ഏപ്രില്‍ 21-ന്) കാസറഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് രാവിലെ പത്ത് മണിക്കാണ് ചടങ്ങ്. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.
“എന്റെ കേരളം” എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രദർശന വിപണനമേളയുടെ ഉദ്ഘാടനവും നടക്കും. കാസറഗോഡ് ജില്ലയില്‍ കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെയാണ് മേള. തീം സ്റ്റാളുകള്‍, വാണിജ്യ സ്റ്റാളുകള്‍, സർവീസ് സ്റ്റാളുകള്‍, കാർഷിക പ്രദർശന വിപണനമേള, ഭക്ഷ്യമേള, പി.ആർ.ഡി, കിഫ്ബി, ടൂറിസം, പൊതുമരാമത്ത്, കൃഷി, സ്റ്റാർട്ടപ്പ് എന്നിവയുടെ പവലിയനുകളും പ്രദർശനമേളയുടെ ഭാഗമാകും. ദിവസവും സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
പ്രദർശന വിപണനമേളകള്‍ എല്ലാ ജില്ലകളിലും നടക്കും. അന്തിമ തീയതിയായ പ്രദർശന വിപണന മേളകള്‍ ചുവടെ:
വയനാട് – ഏപ്രില്‍ 22 മുതല്‍ 28 വരെ – എസ്.കെ.എം.ജെ സ്കൂള്‍ കല്‍പ്പറ്റ
ഇടുക്കി – ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ – വാഴത്തോപ്പ് വൊക്കേഷണല്‍ ഹയർസെക്കണ്ടറി സ്കൂള്‍ മൈതാനം
കോട്ടയം – ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെ – നാഗമ്പടം മൈതാനം
കോഴിക്കോട് – മെയ് 3 മുതല്‍ 12 വരെ – കോഴിക്കോട് ബീച്ച്
പാലക്കാട് – മെയ് 4 മുതല്‍ 10 വരെ – ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് സമീപം
ആലപ്പുഴ – മെയ് 6 മുതല്‍ 12 വരെ – ആലപ്പുഴ ബീച്ച്
മലപ്പുറം – മെയ് 7 മുതല്‍ 13 വരെ – കോട്ടക്കുന്ന്
കണ്ണൂർ – മെയ് 8 മുതല്‍ 14 വരെ – പോലീസ് മൈതാനം
കൊല്ലം – മെയ് 11 മുതല്‍ 17 വരെ – ആശ്രാമം മൈതാനം
എറണാകുളം – മെയ് 17 മുതല്‍ 23 വരെ – മറൈൻ ഡ്രൈവ് മൈതാനം
തിരുവനന്തപുരം – മെയ് 17 മുതല്‍ 23 വരെ – കനകക്കുന്ന്
തൃശ്ശൂർ – മെയ് 18 മുതല്‍ 24 വരെ – സ്വരാജ് മൈതാനം, വിദ്യാർത്ഥി കോർണർ
സമാപന സമ്മേളനം നടക്കുന്നത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്.