കേസ് വെറും ഓലപ്പാമ്പാണെന്ന് ഷൈനിന്റെ കുടുംബം… നാളെ വൈകിട്ട് മൂന്ന് മണിക്ക് പോലീസിന് മുന്നിൽ ഹാജരാകും

353
Advertisement

തൃശൂര്‍: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തി നാളെ ഹാജരാകാന്‍ നോട്ടീസ് നല്‍കി എറണാകുളം നോര്‍ത്ത് പൊലീസ്. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഹാജരാകുമെന്ന് കുടുംബം പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. കേസ് വെറും ഓലപ്പാമ്പാണെന്നും നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈന്‍ ഹാജരാകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടി രക്ഷപെട്ടതെന്ന് അന്വേഷണ സംഘം ആരായും. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല.

Advertisement