അമ്പലപ്പുഴ .ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൽ കരക്കാർ തമ്മിലുള്ള കുടിപ്പകയിൽ ഏറ്റുമുട്ടിയത് വിദ്യാർത്ഥികൾ. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. 12 പേർക്ക് പരിക്കേറ്റു..
ഒരു വിദ്യാർത്ഥിയുടെ മൂക്ക് ഇടിച്ചു തകർത്തു. പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ലെന്ന് അമ്പലപ്പുഴ പോലീസ്
അമ്പലപ്പുഴയിലെ വളപ്പ്-കാപ്പ കരക്കാർ തമ്മിൽ വർഷങ്ങളായുള്ള കുടിപ്പകയുണ്ട്. പായൽ കുളങ്ങര അമ്പലപ്പുഴ ക്ഷേത്ര ഉത്സവങ്ങളിലാണ് പലപ്പോഴും ഇത് സംഘർഷത്തിലെത്തുക. എന്നാൽ ഇത്തവണ ഏറ്റുമുട്ടിയത് സ്കൂൾ വിദ്യാർധികളാണ്. അടിച്ചു തീർക്കാൻ ആയിരുന്നു മുതിർന്നവരുടെ നിർദ്ദേശം.
ഏറ്റുമുട്ടിയതും മുതിർന്നവരുടെ സാന്നിധ്യത്തിൽ.. ദൃശ്യങ്ങൾ പകർത്തിയതും കരക്കാരിലെ മുതിർന്നവർ തന്നെ.
ഹോൾഡ്….
പായൽ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് അമ്പലപ്പുഴയിലേതു. പായൽ കുളങ്ങരയിൽ സംഘർഷം ഉണ്ടായ ദിവസം ക്ഷേത്രം ഭാരവാഹികൾ പോലീസിനെ ക്ഷേത്ര പരിസരത്ത് പ്രവേശിച്ചത് വിലക്കി എന്നും ആക്ഷേപമുണ്ട്.
സ്കൂൾ വിദ്യാർത്ഥികളുടെ ചേരിതിരിഞ്ഞുള്ള സംഘർഷത്തിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് അമ്പലപ്പുഴ പോലീസ് അറിയിക്കുന്നത്. പരിക്കുകളോടെ ആരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് പോലീസ് ശിശു സംരക്ഷണ സമിതിക്ക് കൈമാറണം എന്നാണ് നിയമം