തിരുവനന്തപുരം: ചിക്കന്‍ കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് കയ്യാങ്കളി. സംഭവം നടന്നത് തിരുവനന്തപുരത്ത്. അമരവിള പുഴയോരം ഹോട്ടലില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആദ്യം തര്‍ക്കമാണുണ്ടായത്. പിന്നീടത് കയ്യാങ്കളിയില്‍ കലാശിച്ചു. കയ്യാങ്കളിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കട ഉടമ ദിലീപിന് നേരെയാണ് അക്രമമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ദിലീപിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെയ്യാറ്റിന്‍കര സ്വദേശി സജിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ അക്രമിച്ചത്. ഒമ്പത് പേര്‍ക്ക് പേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.