ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

731
Advertisement

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് കേണിച്ചിറയിൽ കേളമംഗലം സ്വദേശി ജിൽസൺ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ ലിഷ ആണ് മരിച്ചത്. കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. പിന്നീടാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 

ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിൽസണെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisement