കൊല്ലത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിന്റെ പോസ്റ്റ്മോർട്ടംഇന്ന്

Advertisement

കൊല്ലം.കൊല്ലത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി.ജി മനുവിന്റെ പോസ്റ്റ്മോർട്ടംഇന്ന് നടക്കും. പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. ഡോ. വന്ദനദാസ് കൊല കേസിൽ പ്രതിഭാഗം അഭിഭാഷകനായ ബി.എ ആളൂരിനൊപ്പം പ്രവർത്തിക്കുകയായിരുന്ന പിറവം സ്വദേശിയായ മനു, ഈ കേസിന്റെ ആവശ്യങ്ങൾക്കായാണ് മറ്റ് അഭിഭാഷകരുമായി ചേർന്ന് കൊല്ലം ആനന്ദവല്ലീശ്വരത്ത് വാടക വീട് എടുത്തത്. ഈ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ജൂനിയർ അഭിഭാഷകനാണ് മനുവിനെ തൂങ്ങിയ നിലയിൽ കണ്ടത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനു ജാമ്യത്തിൽ കഴിയവേ ആണ് ഇന്നലെ മരിച്ച നിലയിൽ കാണപ്പെട്ടത്. സമാനമായ മറ്റൊരു ലൈംഗികാരോപണത്തിൽ പരാതിക്കാരിയോട് മാപ്പു പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Advertisement