ശുക്രന്റെ സഞ്ചാരഗതി മാറി, രാശിഫലം ഇങ്ങനെ, നേട്ടം കൊയ്യുന്നവര്‍ ആരൊക്കെ, ശ്രദ്ധിക്കേണ്ടത് ഇവര്‍

Advertisement

ഈ മാസത്തില്‍ ശുക്രന്റെ സഞ്ചാരഗതി മാറി. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. അതേസമയം ശുക്രന്‍ ദുര്‍ബലരായവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇക്കാലയളവില്‍ ഉണ്ടായേക്കും.ഇത് വിലയിരുത്താം

ശുക്രന്‍ ഏപ്രില്‍ 13-ന് രാവിലെ 5.45ന് മീനം രാശിയില്‍ നേര്‍ഗതിയിലായി. വ്യാഴത്തിന്റെ ആധിപത്യത്തിലുള്ള രാശിയാണ് മീനം. ജനുവരി 28നാണ് ശുക്രന്‍ മീനത്തിലെത്തിയത്. മാര്‍ച്ച് രണ്ടിനാണ് മീനം രാശിയില്‍ ശുക്രന്‍ വക്രഗതിയിലായത്. ശുക്രന്റെ നേര്‍ഗതിയില്‍ എത്തുന്നതോടെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ബിസിനസ്, കരിയര്‍, വിവാഹം, പ്രണയം എന്നിങ്ങനെ പല മേഖലകളും മാറ്റങ്ങള്‍ക്ക് വേദിയാകും.

മേടം

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ജാതകത്തിലെ രണ്ടാം, ഏഴാം ഭാവങ്ങളെ നിയന്ത്രിക്കുന്ന ശുക്രന്‍ പന്ത്രണ്ടാം ഭാവത്തില്‍ നേര്‍ഗതിയിലാകുന്നു. ശുക്രന്‍ ഉച്ച രാശിയില്‍ ആയതിനാല്‍ ഈ കാലയളവില്‍ ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ വീട്ടുചെലവുകള്‍ കൂടിയേക്കും. വിദേശ രാജ്യങ്ങളുമായോ അകലെയുള്ള പ്രദേശങ്ങളുമായോ ബന്ധമുള്ളവര്‍ക്ക്, സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാം. മീനം രാശിയിലെ ശുക്രന്റെ നേരിട്ടുള്ള സഞ്ചാരം വിനോദയാത്രകള്‍ പോകാനുള്ള അവസരം നല്‍കും.

ഇടവം

ഇടവം രാശിക്കാര്‍ക്ക് ശുക്രന്‍ അവരുടെ ലഗ്നാധിപനും ആറാം രാശിയുടെ അധിപനുമാണ്. ശുക്രന്‍ നേര്‍ഗതിയിലാകുന്നത് ഇവരുടെ പതിനൊന്നാം ഭാവത്തിലാണ്. ഇടവം രാശിക്കാര്‍ക്ക് ഈ മാറ്റം അനുകൂലമാണ്. സാമ്പത്തിക നേട്ടങ്ങള്‍, സമ്പത്ത് നേടാനുള്ള യോഗം, ഐശ്വര്യം എന്നിവ വന്നുചേരും. തൊഴില്‍രംഗത്ത് വിജയവും പുരോഗതിയും കൈവരും. മത്സരപ്പരീക്ഷകളില്‍ വിജയിക്കും. സുഹൃത്തുക്കളുടെ പിന്തുണ കൈവരും.

മിഥുനം

മിഥുനം രാശിയുടെ അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. പത്താം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. പത്താം ഭാവത്തിലെ ശുക്രന്‍ ഗുണഫലങ്ങള്‍ നല്‍കാനിടയില്ലെങ്കിലും ഉച്ചരാശിയില്‍ ആയതിനാല്‍ ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. വീട്ടില്‍ നിന്നും ദൂരയോ വിദേശത്തോ ജോലികള്‍ ചെയ്യുന്നവര്‍ക്ക് നേട്ടത്തിന്റെ സമയമാണ്. ചിലര്‍ക്ക് തൊഴില്‍പ്രതിസന്ധികള്‍ ഉണ്ടാകാം. ഒപ്പം ജോലി ചെയ്യുന്ന ആളോട് പ്രണയമുണ്ടെങ്കില്‍ അനുകൂലഫലം ഉണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്‍ നാല്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ്. ഭാഗ്യഭാവമായ ഒമ്പതാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. ഇതിലൂടെ വളരെ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ഭരണ, അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ഭൂമി, സ്വത്ത്, വാഹനം എന്നീ മേഖലകളില്‍ ലാഭം ഉണ്ടാകും. ലാഭം വര്‍ധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ആത്മീയമായ ഗുണങ്ങള്‍ ഉണ്ടാകും. തീര്‍ത്ഥയാത്രകള്‍ പോകാനും മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനും സാധിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാരുടെ മൂന്ന്, പത്ത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ എട്ടാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലെത്തുന്നത്. സമ്മിശ്രഫലങ്ങളാണ് ഈ മാറ്റത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കുക. തൊഴില്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ വെല്ലുവിളികളെ മറിടകടന്ന് വിജയം നേടാനാകും. ജോലിസംബന്ധമായ യാത്രകള്‍ ഗുണകരമാകും. ആകസ്മികമായി സന്തോഷവാര്‍ത്തകള്‍ ലഭിക്കും. അവിചാരിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജീവിതസൗകര്യങ്ങളും ഐശ്വര്യവും വര്‍ധിക്കും.

കന്നി

കന്നി രാശിക്കാരുടെ രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ ഏഴാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. ഇത് ഗുണകരമാകില്ലെങ്കിലും ഉച്ചരാശിയില്‍ ആയതിനാല്‍ ശുക്രന്‍ ദോഷഫലങ്ങള്‍ കുറയ്ക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും . യാത്രയ്ക്കിടയില്‍ വെല്ലുവിളികള്‍ ഉണ്ടാകും. പങ്കാളിയുമായി വഴക്കുകള്‍ ഉണ്ടാകാം. ദൈനംദിന കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാം.

തുലാം

തുലാം രാശിക്കാരുടെ ലഗ്നാധിപനും എട്ടാം ഭാവത്തിന്റെ അധിപനുമായ ശുക്രന്‍ ആറാം ഭാവത്തില്‍ നേര്‍ഗതിയിലാകുന്നു. ആറാം ഭാവത്തില്‍ ശുക്രന്‍ നേട്ടങ്ങള്‍ നല്‍കണമെന്നില്ല. ശത്രുക്കള്‍ വര്‍ധിച്ചേക്കും. പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. പക്ഷേ അതിനെ മറികടക്കാന്‍ സാധിക്കും. സ്ത്രീകളുമായി വഴക്കിന് പോകുന്നത് ഒഴിവാക്കണം.

വൃശ്ചികം

വൃശ്ചികം രാശിയുടെ ഏഴ്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ അഞ്ചാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. അഞ്ചാം ഭാവത്തില്‍ ശുക്രന്‍ നേട്ടങ്ങള്‍ നല്‍കും. ബിസിനസ്, ജോലി, തൊഴില്‍കാര്യങ്ങള്‍ എന്നീ മേഖലകളില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകും. ദൂരസ്ഥലങ്ങളില്‍ നിന്നും സന്തോഷവാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ തീരും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവസാനിക്കും.

ധനു

ധനു രാശിക്കാര്‍ക്ക് കുംഭം അവരുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ്. ഇവരുടെ നാലാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയിലാകുന്നത്. ഇത് അനുകൂലമാണ്. ജോലിയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും. അനാവശ്യമായി കുറ്റപ്പെടുത്തിയിരുന്ന ആളുകള്‍ സ്വയം തിരുത്തും. വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പല ആഗ്രഹങ്ങളും സത്യമാകും. സ്ഥലം, പ്രോപ്പര്‍ട്ടി, വാഹനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ നേട്ടം പ്രതീക്ഷിക്കാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

മകരം

മകരം രാശിയുടെ അഞ്ച്, പത്ത് ഭാവങ്ങളുടെ അധിപനായ ശുക്രന്‍ മൂന്നാം ഭാവത്തില്‍ നേര്‍ഗതിയില്‍ എത്തിയിരിക്കുകയാണ്. ഇത് നല്ല മാറ്റമാണ്. തൊഴില്‍ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണാനാകും. യാത്രയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. ദാമ്പത്യവും പ്രണയജീവിതവും കൂടുതല്‍ സന്തോഷകരമാകും. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനാകും.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ശുക്രന്‍ അവരുടെ നാല്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. രണ്ടാം ഭാവത്തിലാണ് ശുക്രന്‍ നേര്‍ഗതിയില്‍ ആയിരിക്കുന്നത്. ഇത് അനുകൂലമാണ്. ജോലിക്കാര്യങ്ങളില്‍ ഭാഗ്യം ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. ഭൂമി, സ്വത്ത്, കുടുംബം, സാമ്പത്തികം എന്നീ മേഖലകളില്‍ അനുകൂലഫലങ്ങള്‍ കാണാം.

മീനം

മീനം രാശിക്കാരുടെ മൂന്ന്, എട്ട് ഭാവങ്ങളുടെ അധിപനായ ശുക്രന്‍ ലഗ്നഭാവത്തിലാണ് നേര്‍ഗതിയില്‍ എത്തിയിരിക്കുന്നത്. ഇതിലൂടെ അനുകൂലഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും.ജോലിസംബന്ധമായ തടസ്സങ്ങള്‍ നീങ്ങും. അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായും ഗുണങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ്. സുഖദാമ്പത്യം, ആഡംബര ജീവിതം എന്നിവയ്‌ക്കെല്ലാം യോഗമുണ്ടാകും.