ചെറുപ്രായത്തിലെ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ ആക്രമകാരികളാക്കും- ഡോ ജയപ്രകാശ്

Advertisement

രണ്ട് മൂന്ന് വയസ്സുള്ള കുട്ടികൾക്ക് കൂടുതലായുള്ള മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ വാക്ചാതുരിയും സംസാരശേഷിയും താരതമ്യേന കുറയും. കാര്യങ്ങൾ നേടുന്നതിന് അക്രമം ഉപാധിയാക്കുന്ന പ്രവണത വർദ്ധിക്കും. ഇത് പതിയെ വളർച്ചയിലെത്തുമ്പോൾ മയക്കുമരുന്നിനും മോശമായ പെരുമാറ്റത്തിനും ഇടവരുത്തും.
വികാസ് കലാസാംസ്കാരിക സമിതിയുടെ സ്ഥാപകരിലൊരാളായ എ. ജോസിൻ്റെ പേരിൽ സ്ഥാപിച്ച ജോസ് ഫൗണ്ടേഷൻ്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് പീഡിയാട്രിക് പ്രൊഫസറും ചൈൽഡ് സൈക്യാട്രിസ്റ്റുമായ ഡോ. ജയപ്രകാശ്.
സീനിയർ കൺസൾട്ടൻ്റ് ഹെഡ് ആൻ്റ് നെക്ക് ഓങ്കോസർജൻ ഡോ. ആദർശ് ആനന്ദ് കാൻസർ രോഗ നിയന്ത്രണം എന്ന വിഷയത്തിലും ക്ലാസ്സുകൾ നയിച്ച് ഫൗണ്ടേഷൻ പ്രസിഡൻ്റ് കെ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ജയിംസ് രാജ് സ്വാഗതവും വികാസ് സെക്രട്ടറി അശ്വിൻ ബാബു നന്ദിയും രേഖപ്പെടുത്തി.